കൊയിലാണ്ടി മുസ്ലിം ജമാഅത് “സ്നേഹ സംഗമം”

SajidGrace

ദുബായ്: റംസാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി കൊയിലാണ്ടി മുസ്ലിം ജമാഅത് “സ്നേഹ സംഗമം” സംഘടിപ്പിച്ചു. ദുബായ് അൽത്തവാർ പാർക്കിൽ നടന്ന സംഗമത്തിൽ കൊയിലാണ്ടി മഹല്ല് പരിധിയിൽ നിന്നും യു എ ഇ യിൽ പ്രവാസികളായ സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേർ പങ്കെടുത്തു.

വൈസ് പ്രസിഡന്റ് ഷബീർ അലി അദ്ധ്യക്ഷത വഹിച്ചു.

അബൂബക്കർ അൻവരി ഉദ്ഘാടനം ചെയ്തു.

ഇസ്മായിൽ ഏറാമല,
ജലീൽ മഷ്ഹൂർ തങ്ങൾ,
അഡ്വ. മുഹമ്മദ്‌ സാജിദ്,
പി .പി.യൂസഫ്,
നിസാർ അലങ്കാർ,
മുനീർ മാടാക്കര,
അൻസാർ കൊയിലാണ്ടി,
സംസാരിച്ചു.

ജന. സെക്രട്ടറി വി. സംജിദ് സ്വാഗതവും അഫ്സൽ അലി നന്ദിയും
പറഞ്ഞു.

ഏകദേശം 48 വർഷങ്ങൾക്കുമുമ്പ് ചുരുക്കം പ്രവാസികൾ ചേർന്ന് രൂപീകരിച്ചു പ്രവർത്തിച്ചു വരുന്ന കെ എം ജെ യുടെ ആഭിമുഖ്യത്തിൽ മഹൽ വാസികളുടെ സഹകരണത്തോടെ പതിവുപോലെ ഈ റംസാനിലും ബ്രിഹത്തായ റിലീഫ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു.

Posted by Sajid Grace