പ്രജീഷിനെ ഓർത്ത് സുഹൃത്തുക്കൾ.

പ്രജീഷ് അനുസ്മരണം

SajidGrace

ദുബായ് : ഗ്ലോബൽ തിക്കോടിയൻസ് ഫോറം-GTF ചെയർമാൻ പ്രജീഷ് തിക്കോടിയുടെ അകാല വേർപാടിൽ അനുശോചിച്ചു സുഹൃത്തുക്കൾ.

ദുബായ് റിവാഖ് ഹാളിൽ ചേർന്ന അനുസ്മരണ യോഗം ബഷീർ തിക്കോടി ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷഹനാസ് തിക്കോടി അധ്യക്ഷത വഹിച്ചു. GTF ന്റെ നേതൃത്വത്തിൽ പ്രജീഷ് യു എ ഇ യിൽ നടത്തിയ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളെ കൂടി അനുസ്മരിച്ചു വിവിധ സംഘടനാ പ്രതിനിധികൾ സംസാരിച്ചു. മൊയ്‌ദീൻ പട്ടായി, ജലീൽ മഷൂർ, സത്യൻ പള്ളിക്കര, നിയാസ്, റമൽ നാരായൺ, സുനിൽ, സമാൻ, അഡ്വ. മുഹമ്മദ്‌ സാജിദ്, ബിജു പി, പ്രമോദ്, എ.കെ അബ്ദുറഹിമാൻ, ശാമിൽ, ഷാജി ഇരിങ്ങൽ, സിറാജ് കോടിക്കൽ, നബീൽ, ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു.

സ്വപ്നങ്ങളുമായി കടൽ കടന്നെത്തിയ പ്രിയ സുഹൃത്ത് ആകസ്മികമായി വിടപറഞ്ഞത് സുഹൃത്തുക്കളെയാകെ തീരാ ദുഃഖത്തിലാക്കിയിരുന്നു. ഒരാഴ്ച മുൻപ് ഒരു പകലും രാത്രിയും ജി ടി ഫ് എന്ന സംഘടനയുടെ വിന്റർ കാമ്പിൽ കോർഫകാനിലെ റിസോർട്ടിൽ വെച്ച് നടന്ന സന്തോഷ ദിനമാണ് അദ്ദേഹത്തിന് ഒപ്പമുള്ള അവസാന ഓർമ്മകൾ. നിയോഗം എന്നോണം പ്രവർത്തന മികവിന്റ ചരിതാർഥ്യത്തോടെ പ്രസിഡണ്ട്‌ സ്ഥാനത്തു നിന്നും മാറി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത പ്രജീഷ് നടന്നകന്നത് മരണത്തിന്റെ അനശ്വരതയിലേക്കാണ്. തിക്കോടികാർക്ക് സംഘടന പ്രവർത്തനത്തിൽ പരിചയപ്പെട്ട ഊഷ്മളമായ സൗഹൃദങ്ങളിൽ മുൻ നിരയിലായിരുന്നു ഈ സുഹൃത്ത്. സൗമ്യമായ പെരുമാറ്റം കൊണ്ട് പ്രജീഷ് തീർത്ത സൗഹൃദ വലയം ഈ അത്യാഹിതം കേട്ട് ഓടിയെത്തിയ അനേകം പേർ സാക്ഷ്യപ്പെടുത്തുന്നു. ചേതനയറ്റ ശരീരം ആമ്പുലൻസിലേക് കയറ്റുമ്പോൾ നിറ കണ്ണുമായി അതിനൊപ്പം ചേർന്ന് നിന്നത് താൻ 8 വർഷക്കാലം നേതൃത്വം നൽകി പ്രവർത്തിച്ച സംഘടന പ്രതിനിധികൾ ആവട്ടെ എന്നും പ്രജീഷ് ആഗ്രഹിച്ചു കാണും. മരണത്തിന് തൊട്ടു മുൻപും എല്ലാവർക്കും ഉത്തേജനം നൽകി വാട്സപ്പിൽ കുറിച്ച പ്രജീഷിന്റെ ഊർജസ്വലമായ വാക്കുകൾ ഓർമ്മകൾക്കൊപ്പം മരണമില്ലാതെ കിടപ്പുണ്ട്.

Posted by Sajid Grace