ദുബായ്: പ്രവാസി ഇന്ത്യക്കാർക്കിടയിൽ സൗജന്യ നിയമസേവനം നടത്തുന്നതിൽ നിർണായക പങ്കുവഹിച്ച നീതിമേള 2025-ന്റെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച അഭിഭാഷകരെയും സന്നദ്ധ- സാമൂഹിക പ്രവർത്തകരെയും ദുബായ് മോഡൽ സർവീസ് സൊസൈറ്റി (MSS) ഓഫീസിൽ നടന്നചടങ്ങിൽ ആദരിച്ചു.
*പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (PILSS)*യും മോഡൽ സർവീസ് സൊസൈറ്റിയും (MSS) സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
PILSS യു എ ഇ പ്രസിഡന്റ് കെ.കെ. അഷ്റഫ് അധ്യക്ഷത
വഹിച്ചു. അറബ് സാമ്പത്തിക–നിക്ഷേപക വിദഗ്ധനായ ഹസ്സൻ ഒബൈദ് അൽ മറി ഉദ്ഘാടനം ചെയ്തു.
2024 ൽ നടത്തിയ ഒന്നാം നീതിമേളയുടെ തുടർച്ചയായി സാമൂഹിക നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച നീതിമേളയിലൂടെ 700ൽ അധികം പ്രവാസികൾക്ക് സൗജന്യ നിയമോപദേശവും ആവശ്യമായ സഹായവും നൽകാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി. ഇത് വലിയ സാമൂഹിക നേട്ടമാണെന്നും, ഈ ദൗത്യം സഫലമാക്കുന്നതിൽ MSS, PEXA, ഷമാർ ലേണിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിലെ വോളണ്ടിയർമാരും മറ്റ് സാമൂഹിക പ്രവർത്തകരും നിർണായക പങ്കുവഹിച്ചതായും വ്യക്തമാക്കി.
ചടങ്ങിനോടനുബന്ധിച്ചു സർട്ടിഫിക്കറ്റുകളും മൊമെന്റോകളും വിതരണം ചെയ്തു. പ്രമുഖ അറബ്-അന്താരാഷ്ട്ര അഭിഭാഷകനും യു എ ഇ ജൂഡീഷ്യൽ കൌൺസിൽ അംഗവുമായ ഡോ. ഹാനി ഹമ്മൂദാ ഹെഗാഗ്, സിറാജുദ്ദീൻ മുസ്തഫ (മാർക്കറ്റിംഗ് തലവൻ, ആസ്റ്റർ ഗ്രൂപ്പ് – GCC), ഹസ്സൻ ഒബൈദ് എന്നിവർ ചേർന്നാണ് ആദരം കൈമാറിയത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സൗജന്യ നിയമസഹായം നൽകിയതിന്റെ അംഗീകാരമായാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
നീതിമേള-2 ചെയർമാൻ മോഹൻ വെങ്കിട്, MSS സെക്രട്ടറി ഷെജിൽ ഷൗക്കത്ത് എന്നിവർ ആശംസ നേർന്നു. കൺവീനർ അഡ്വ. അസീസ് തോലേരി, അഡ്വക്കറ്റ് പാനൽ കൺവീനർ അനിൽ കുമാർ കൊട്ടിയം എന്നിവർ നീതിമേളയുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
ആദ്യ നീതിമേളയുടെ ചെയർമാൻ അഡ്വ. മുഹമ്മദ് സാജിദ്, കൺവീനർ അഡ്വ. നജ്മുദീൻ, പിൽസ് വൈസ് പ്രസിഡണ്ട് ബിജു പാപ്പച്ചൻ, സിക്രട്ടറി അബ്ദുൽ മുത്തലിഫ്, ട്രഷറർ നാസർ ഉരകം, പ്രവർത്തക സമിതിയംഗം ദീപു തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജന. സെക്രട്ടറി അൽ നിഷാജ് ഷാഹുൽ സ്വാഗതവും
മുഹമ്മദ് അക്ബർ നന്ദിയും പറഞ്ഞു.
പിൽസ് ചെയർമാനും കേരള ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. ഷാനവാസ് കാട്ടകത്ത് ആശംസ സന്ദേശം അറിയിച്ചു.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവാസികൾക്ക് നിയമസഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ മുതിർന്ന അഭിഭാഷകരെയും, സാമൂഹ്യ പ്രവർത്തകരെയും ഉൾക്കൊള്ളിച്ചു കൊച്ചി ആസ്ഥനമായി 2012 ൽ തുടക്കമിട്ട പിൽസ് ഇക്കാലത്തിനിടക്ക് ഇന്ത്യയിലും വിദേശത്തും, വിശേഷിച്ച് യു എ ഇ, ഒമാൻ, ഖത്തർ, സൗദി എന്നിവിടങ്ങളിൽ നിരവധി നിയമ സേവന പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു. മുൻ ഹൈകോടതി ജഡ്ജ് ജസ്റ്റിസ് പി കെ ശംസുദ്ധീൻ, മുൻ അമ്പാസഡർ ടി പി ശ്രീനിവാസൻ എന്നിവർ പിൽസിന്റെ മുഖ്രക്ഷാധികാരികളാണ്.
കഴിഞ്ഞ വർഷം യു എ ഇ യിൽ നടന്ന പൊതു മാപ്പ് സമയത്ത് പിൽസ് അഭിഭാഷക പാനൽ സ്തുത്യർഹമായ സേവനം നടത്തി ഇന്ത്യൻ കോൺസുലേറ്റിന്റെ ആദരം നേടിയിരുന്നു. ഇതിന്റെ ഭാഗമായി പത്തോളം നിരാലംബരായ പ്രവാസികളെ പ്രശ്നങ്ങൾ പരിഹരിച്ചു സൗജന്യ വിമാനയാത്രക്കൂലി നൽകി നാട്ടിലെത്തിക്കുകയും ചെയ്തു.
ഇനിയും ഗ്ലോബൽ അടിസ്ഥാനത്തിൽ വിപുലമായ പരിപാടികൾ സംഘടി പ്പിക്കാനൊരുങ്ങുന്നതായി അഡ്വ. ഷാനവാസ് അറിയിച്ചു.
നീതിമേള പോലുള്ള സൗജന്യ നിയമസഹായ പദ്ധതികൾ പ്രവാസി സമൂഹത്തിന് വലിയ പിന്തുണയാകുന്നതായുംഇത്തരം സംരംഭങ്ങൾ തുടർച്ചയായി നടത്തു ന്നതിനായി എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.







Leave a Comment