എ കെ യെ സുഹൃദ് വൃന്ദം സ്നേഹത്തളികയാൽ ആദരിച്ചു.

ദുബായ് കിരീടാവകാശി ഷേഖ് ഹംദാൻ സുഹൃത്തുക്കളോടൊപ്പം സന്ദർശിച്ചു അംഗീകാരത്തിന്റെ മേലൊപ്പ് ചാർത്തിയ രുചിയുടെ കലവറ കൂടിയാണിവിടം

By. അഡ്വ. മുഹമ്മദ്‌ സാജിദ്, ദുബായ്

ദുബായ് :  അര നൂറ്റാണ്ടോളമായി യു എ ഇ യിൽ വാണിജ്യ-വ്യവസായ രംഗത്തും, സാമൂഹ്യ സാംസ്‌കാരിക ,ജീവകാരുണ്യ  മേഖലകളിലും നിറസാന്നിധ്യമായ എ.കെ അബ്ദുൽ റഹിമാൻ എന്ന എ കെ യെ അദ്ദേഹത്തിന്റെ വിപുലമായ സുഹൃദ് വലയവും, യു എ ഇ യിലെ വിവിധ സാംസ്‌കാരിക സംഘടനകളും കൂട്ടായ്മകളും ചേർന്ന്  ആദറിച്ചു. നാട്ടുകാരെയും, സ്നേഹിതരെയും , സാമ്പത്തിക സഹായങ്ങൾക്കും മറ്റു വിവിധ ആവശ്യങ്ങളുമായി സന്ദര്ശനത്തിനെത്തുന്നവരെയും  സ്നേഹാഥിത്യം നൽകിയ  തൻറെ ബിസിനസ് സംരംഭമായ അൽ-ഇജാസ കഫ്റ്റീരിയ ശൃംഖലയുടെ 35 ആം വര്ഷം  പൂർത്തിയാക്കുന്നവേളയിലാണ്  എല്ലാവരെയും സ്നേഹവിരുന്നാൽ ആഥിത്യമരുളുന്ന, എ കെ യെ  സ്‌നേഹത്തളികയിൽ  സുഹൃദ്‌വൃന്ദം ആദരിച്ചത്.

സ്വപ്രയത്നം കൊണ്ട് ഗൾഫിൽ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ സംതൃപ്തി നൽകിയ അൽ-ഇജാസ എന്ന ബിസിനസ്  ശ്രിംഗല കെട്ടിപ്പടുത്തിയ അദ്ദേഹം, പക്ഷേ ലാഭേച്ഛയേക്കാൾ പാവപ്പെട്ടവർക്കുള്ള കൈത്താങ്ങായാണ് തന്റെ ബിസിനസ് ഏറെക്കുറെ വിനിയോഗിച്ചത്.  അനേകം പേർക്ക് രഹസ്യമായി സഹായങ്ങൾ ചെയ്തു. കൊട്ടിഘോഷിക്കാതെസംഭാവനകൾ നൽകി.

ദുബായ് ജുമൈറയിലെ അദ്ദേഹത്തിന്റെ അൽ-ഇജാസ കഫെറ്റീരിയ സന്ദർശിക്കാത്ത മലയാളികൾ വിരളമാണ്.  അതിനേക്കാളേറെ  യു എ ഇ സ്വദേശികളുടെയും, മറ്റു വിദേശികളുടെയും ഇഷ്ട ഭക്ഷ്യ കേന്ദ്രം കൂടിയാണ് അൽ-ഇജാസ. ദുബായ് കിരീടാവകാശി ഷേഖ് ഹംദാൻ സുഹൃത്തുക്കളോടൊപ്പം സന്ദർശിച്ചു അംഗീകാരത്തിന്റെ മേലൊപ്പ് ചാർത്തിയ  രുചിയുടെ കലവറ കൂടിയാണിവിടം. ദുബായിലെ പ്രമുഖ അറബികൾ എല്ലാം തന്നെ കുടുംബ സമേതം ഇവിടത്തെ നിത്യ സന്ദർശകരാണ്. സായാഹ്നങ്ങളിലെ അൽ-ഇജാസയിലെ പാതയോരങ്ങളിലെ തിരക്ക് ഇതിനുദാഹരണമാണ്.

എ.കെ.യുടെ  ആഥിത്യവും,അൽ-ഇജാസയിലെ രുചിയും നുകരാത്ത നാട്ടുകാരുണ്ടാവില്ല. എല്ലാവരുടെയും മനം കുളിർപ്പിക്കും. തെളിഞ്ഞ മനസ്സോടെ സ്നേഹം നിറച്ചു ഏവരെയും സത്കരിക്കുന്ന എ കെ എന്ന വലിയ മനുഷ്യന്റെ സമർപ്പണത്തിന്റെയും,  പ്രയത്നത്തിന്റെയും സായൂജ്യം കൂടിയാണ് അൽ-ഇജാസ. എ കെ പങ്കു വെച്ച സഹ ജീവികളിലേക്കു പകുത്തു നൽകിയ  സഹവർത്തിത്വത്തിന്റെയും, മാനവികതയുടെയും മൂല്യങ്ങൾ തന്നെയാണ് നാട്ടുകാരുടെയിടയിൽ നന്മയുടെ പര്യായമായി  എ കെ എന്ന രണ്ടക്ഷരം മാറിയതും, ഒരിക്കൽ കണ്ടു മുട്ടുന്ന ഏതൊരാളെയും അദ്ദേഹത്തിലേക്കു വീണ്ടും വീണ്ടും അടുപ്പിക്കുന്നതും.

അനുകമ്പയുടെ പര്യായമാണ് എ കെ.  സുഹൃത്തുക്കൾക്കും, നാട്ടുകാർക്കും കാരുണ്യത്തിന്റെ അത്താണി. സൗമ്യതയുടെയും,  സഹാനുഭൂതിയുടെയും ആൾരൂപം. പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്ന, എല്ലാവരോടും നറു പുഞ്ചിരിയോടെ മാത്രം ഇടപഴകുന്ന,  കുശലാന്വേഷണങ്ങൾ നടത്തുന്ന പക്വമതിയായ അപൂർവ്വ വ്യക്തിത്വം. എ കെ യ്ക്ക് രാഷ്ട്രീയമുണ്ട്. പക്ഷെ എല്ലാ രാഷ്ട്രീയക്കാരുടെയും  സ്വന്തമാണ് എ.കെ. എല്ലാ സംഘടനകൾക്കും, കൂട്ടായ്മകൾക്കും, നാട്ടിലും വിദേശത്തും ഏറെ അഭിമതനാണ് എ കെ . പ്രശ്നപരിഹാരങ്ങൾക്കും, എ കെ യുടെ വാക്കുകൾ അന്തിമമായി കാണുന്നവരാണേറെയും.

ബിസിനസ് വിജയങ്ങൾക്കിടയിലും,സഹജീവികളെ സഹായിക്കുന്നതിലും,പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും  ഉള്ള  കരുതലാണ്, നിസ്വാർത്ഥമായ അദ്ദേഹത്തിന്റെ  സേവനങ്ങളാണ് എ കെ യ്ക്ക്  ഒരാദരം ഒരുക്കാൻ  സുഹൃദ് സംഘത്തെ  പ്രേരിപ്പിച്ചത്. നാട്ടിൽ നിന്നുമ്മ, മറ്റു ജി സി സി രാജ്യങ്ങളിൽ നിന്നും നിരവധി പേര് പങ്കെടുത്തു. ദുബായ് ഹാംപ്ടൺ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങു് ശംസുദ്ധീൻ ബിൻ മൊഹിയുദ്ധീൻ ഉദ്‌ഘാടനം ചെയ്തു. ദുബായ്  കസ്റ്റംസ് ഡയറക്ടർ അഹ് മദ് അൽ സുവൈദി, യു എ ഇ ഫുട്ബോൾ തീം മാനേജർ ഇസ്മായിൽ റഷീദ് എന്നിവർ വിശിഷ്ടാധിതികളായി  പങ്കെടുത്തു. സിറാജ് കെ ആർ എസ് , ഷാബു കിളിത്തട്ടിൽ,എൽവിസ് ചുമ്മാർ,  എം സി എ നാസർ,റിയാസ് ചേലേരി, ഇസ്മായിൽ ഹംസ,  തമീം അബുബക്കർ, ഇസ്മായിൽ ഏറാമല, റഫീഖ് മട്ടന്നൂർ, യു സി ഷംസു, നൗഫൽ വൂഡിലെo പാർക്, നൗഷാദ് അൽ ഹിന്ദ് , അബ്ദുല്ല നൂറുദ്ധീൻ,സി കെ എം കോയ ,കെ പി മുഹമ്മദ്, പുന്നക്കൻ മുഹമ്മദ് അലി എന്നിവർ ആശംസകൾ അർപ്പിച്ചു. 

വിശിഷ്ടതിഥികൾ ചേർന്ന് എ കെ യ്ക്ക് ഉപഹാരം നൽകി പൊന്നാടയണിയിച്ചു.  ജലീൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷം വഹിച്ചു. റാഷീദ് കിഴക്കയിൽ സ്വാഗതവും, ജിജു യു എസ് നന്ദിയും പറഞ്ഞു.  എ കെ വാചാലനായി തന്റെ ജീവിതാനുഭവങ്ങൾ പങ്കു വെച്ചു.  സമീർ മനാസ്, ബഷീർ സിറ്റി ബർഗർ, സമീർ അലോണി, ഐദീഖ് പാലത്തിൽ, റിയാസ് ഹൈദർ, സിയാദ് കുന്നമംഗലം, മൊയ്‌ദീൻ പാട്ടായി, നബീൽ, റിയാസ് കാട്ടോടി, സുനിൽ, ഷംസു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. 

Posted by Sajid Grace