
ഷാർജ : ഗൾഫ് നാടുകളിൽ മാസപ്പിറവി സ്ഥിരീകരിക്കാത്തതിനാൽ റംസാൻ 30 ദിനം പൂർത്തിയാക്കി മാർച്ച് 20 വെള്ളിയാഴ്ച ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ യു എ യിൽ ഈദ് ഗാഹുകൾ ഉണ്ടാകില്ല. പകരം പള്ളികൾക്കുള്ളിൽ തന്നെയാണ് പെരുന്നാൾ നിസ്കാരം ക്രമീകരിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ജുമാ നമസ്കാരവും ഒരേ ദിവസം തന്നെ എന്ന പ്രത്യേകതയും ഉണ്ട്.
സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ തുടങ്ങി മറ്റു ഗൾഫ് രാഷ്ട്രങ്ങളിലും വെള്ളിയാഴ്ച തന്നെയായിരിക്കും പെരുന്നാൾ.
ഇന്ത്യയിൽ നാളെ (വ്യാഴം) മാസപ്പിറവി കണ്ടാൽ നാട്ടിലും ഗൾഫിലും ഒരുമിച്ചാണ് ഈദുൽ ഫിത്തർ ആഘോഷിക്കുക. അല്ലാത്ത പക്ഷം നാട്ടിൽ ശനിയാഴ്ചയാവും പെരുന്നാൾ.