ഷാർജ :സംഗീത ജീവിതത്തിൽ 44 വർഷങ്ങൾ പൂർത്തിയാക്കിയ പ്രശസ്ത പിന്നണി ഗായകൻ എംജി ശ്രീകുമാറിനെ യു.എ.ഇയിലെ മലയാളികളുടെ കൂട്ടായ്മയായ എമിറേറ്റ്സ് മലയാളി അസോസിയേഷൻ ( ഇമ ) ആദരിച്ചു.ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഇമയുടെ രണ്ടാം വാർഷിക ആഘോഷ പരിപാടിയിലാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.പ്രസിഡണ്ട് പി.ഷാജി ലാലിൻ്റെഅധ്യക്ഷതയിൽ ജനറൽ സെക്രട്ടറി സജിത്ത് അരീക്കര സ്വാഗതം പറഞ്ഞ പൊതുസമ്മേളനത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഖാൻ പാറയിൽ ആമുഖപ്രസംഗവുംഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായ ജനറൽ സെക്രട്ടറി ശ്രീ പ്രകാശ്,ട്രഷറർ ഷാജി ജോൺ ഇമയുടെ രക്ഷാധികാരി ഷാഹുൽഹമീദ് ഭാരവാഹികളായ ഷിബു മുഹമ്മദ് ,ബിനോയ് പിള്ള ,അഭിലാഷ് രത്നാകരൻ ,അനിൽ അടുക്കം ,പ്രഭാത് നായർ ,സുമിത് കെട്ടിടത്തിൽ ,മോഹനൻ കൊല്ലം.അഡ്വക്കറ്റ് ഫരീദ്, വിദ്യാധരൻ ,വനിത ജനറൽ കൺവീനർ ബിദ്ധ്യാ അഭിലാഷ് എന്നിവർ ആശംസ പ്രസംഗം നടത്തി.ട്രഷറർ രാജശേഖരൻ വെടിത്തറക്കാൽ യോഗത്തിന് നന്ദി പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്ക് അവാർഡുകളും വിതരണം ചെയ്തു. ബിസിനസ് എക്സലൻസി അവാർഡ് അൽമറായ റെൻ്റ എ കാർ ഉടമ താജുദീൻ മുഹമ്മദ് ഇബ്രാഹിം മോഡേൺ ഹെയർ ഫിക്സിംഗ് മാനേജിംഗ് ഡയറക്ടർ മുജീബ് തറമ്മൽ, മിഡിൽ ഈസ്‌റ്റ് ഫർണിച്ചർ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ അഫ്സൽ, എഫ്. ബി എൽ ചെയർമാൻ ഹിലർ അബ്ദുള്ള. ലേഡി എന്റർപ്രണർ അവാർഡ് ശ്രീമതി ശോഭനകുമാരി രാജശേഖർ, മികച്ച സാമൂഹ്യപ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്കുള്ള അവാർഡുകൾ ശ്രീമതി.മിനി മണികണ്ടൻ ,ശ്രി.ഖാൻ പാറയിൽ,, അബ്ദുല്ല കമ്മപാലം എന്നിവർ പ്രശസ്‌ത സിനിമ പിന്നണി ഗായകൻ ശ്രീ.എം.ജി.ശ്രീകുമാറിൽ നിന്നും ഏറ്റുവാങ്ങി.
ഉച്ചയ്ക്ക് രണ്ടു മണി മുതൽ പ്രശസ്ത ആങ്കർ യാസിർൻ്റെ നേതൃത്വത്തിൽ ഇമാ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും എംജി ശ്രീകുമാർ സയനോര,ശ്യാംലാൽ എന്നിവരുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു. പരിപാടികൾക്ക് ബെനറ്റ് രാധാകൃഷ്ണൻ .ദിലീപ് മുസാണ്ടം ഷജീർ സൈനുദ്ദീൻ ,റഷീദ് താനൂർ, സതീഷ് പാടി മനോജ് .മിജേഷ് കണ്ണൂർ സുമേഷ്, റിയാസ് ആലപ്പുഴ, ജീവൻ നായർ ,ഷൈനി ഖാൻ , സിന്ദു മനോജ് എന്നിവർ നേതൃത്വം നൽകി









Leave a Comment