‘ഇഖ്‌വ’ ഇഫ്‌താർ സംഗമം സൗഹൃദ വിരുന്നായി

'Iqwa' Iftar gathering becomes a friendly feast

ദുബായ് : ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഗ്രാമം നിവാസികളുടെ കൂട്ടായ്മയായ
എമിറേറ്റ്സ്‌ കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ (ഇഖ്‌വ) സംഘടിപ്പിച്ച ഇഫ്‌താർ സംഗമം സൗഹൃദ വിരുന്നായി.

ദുബായ് അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച പരിപാടി എസ് വി മെഹറലി ഉത്ഘാടനം ചെയ്തു.

ജിഫ്‌കോ സാരഥി ജിനാസ് ഖാൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

പ്രസിഡണ്ട് അഡ്വ.മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു.

അബ്ഷർ, ഫസൽ.പി, സിറാജ് സി പി, സകരിയ്യ എന്നിവർ സംസാരിച്ചു.

സിക്രട്ടറി നവാസ് എം കെ സ്വാഗതവും, ഷിറാസ് പി ടി നന്ദിയും പറഞ്ഞു.

സിദ്ധീഖ്, ഷമീൽ, ഷാനു , റൗഫ് , ഷാഫി, ഗഫൂർ , സമദ്, ഹിഷാസ് , ജുനൈദ്, മുഹന്നദ് , തുടങ്ങിയവർ നേതൃത്വം നൽകി.

കുടുംബിനികൾ സ്വന്തം വീടുകളിൽ തയാറാക്കിയ വൈവിധ്യമാർന്ന നാടൻ വിഭവങ്ങളോടെയുള്ള
നോമ്പ് തുറ, ഇഫ്താറിന് കൊഴുപ്പേകി. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ പങ്കെടുത്തു.

ഫോട്ടോ : ഇഖ്‌വ’ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ പങ്കെടുത്തവർ

Posted by WalkthruMe