ഷാർജ: പ്രവാസി ബുക്സിൻറെ ആഭിമുഖ്യത്തിൽ ഷാർജയിൽ പുസ്തക ചർച്ച നടത്തുന്നു. ലേഖ ജസ്റ്റിൻറെ നിലാത്തിരി എന്ന ലേഖന സമാഹാരവും ഗീതാ മോഹൻറെ കുമ്മായപ്പാത്തു എന്ന കഥാസമാഹാരവുമാണ് ചർച്ച ചെയ്യുന്ന പുസ്തകങ്ങൾ.2026, ജനുവരി 25 , ഞായറാഴ്ച വൈകുന്നേരം ആറ് മണിമുതൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ചാണ് പരിപാടി നടക്കുന്നത്.


അജിത് കണ്ടല്ലൂർ നിലാത്തിരിയും അക്ബർ ആലിക്കര കുമ്മായപ്പാത്തുവും അവതരിപ്പിക്കും. കെ.ഗോപിനാഥൻ, സബ്ന നസീർ, സൈഫുദ്ദീൻ ആദികടലായി, എം.ഒ.രഘുനാഥ്, രാഗേഷ് വെങ്കിലാട്, ബിജു വിജയ്, അജിത് വള്ളോലി തുടങ്ങിയവർ സംസാരിക്കും.ലേഖ ജസ്റ്റിൻ, ഗീതാമോഹൻ മറുപടി പ്രസംഗം നടത്തും.