നിലാത്തിരിയും കുമ്മായപ്പാത്തുവും ചർച്ച ചെയ്തു

ലേഖ ജസ്റ്റിൻ രചിച്ച നിലാത്തിരി എന്ന ലേഖന സമാഹാരത്തിന്റെയും ഗീതാ മോഹൻ രചിച്ച കുമ്മായപ്പാത്തു എന്ന കഥ സമാഹാരത്തിന്റെയും ചർച്ചയാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടന്നത്

ഷാർജ : പ്രവാസി ബുക്‌സിന്റെ ആഭിമുഖ്യത്തിൽ ഷാർജയിൽ വെച്ച് രണ്ട് പുസ്തകങ്ങൾ ചർച്ച ചെയ്തു . ലേഖ ജസ്റ്റിൻ രചിച്ച നിലാത്തിരി എന്ന ലേഖന സമാഹാരത്തിന്റെയും ഗീതാ മോഹൻ രചിച്ച കുമ്മായപ്പാത്തു എന്ന കഥ സമാഹാരത്തിന്റെയും ചർച്ചയാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടന്നത് . പ്രവീൺ പാലക്കീൽ മോഡറേറ്ററായ ചടങ്ങിൽ അക്ബർ ആലിക്കര കുമ്മായപ്പാത്തുവും , അജിത് കണ്ടല്ലൂർ നിലാത്തിരിയും പരിചയപ്പെടുത്തി സംസാരിച്ചു . കെ ഗോപിനാഥൻ , സബ് ന നസീർ , ശ്രീല ശ്രീ , സൈഫുദ്ധീൻ ആദികടലായി , എം ഒ രഘുനാഥ് , അജിത് വള്ളോലി , ബിജു വിജയ് , സുനിൽ കണ്ണൻ എന്നിവർ പുസ്തകങ്ങളെ അവലോകനം ചെയ്ത് സംസാരിച്ചു . വെള്ളിയോടൻ സ്വാഗതവും ദൃശ്യ ഷൈൻ നന്ദിയും പറഞ്ഞു .

Posted by WalkthruMe