By SajidGrace
ദുബായ്: മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ ‘മലയാളത്തിന്റെ വശ്യവചസ്സ്’ എന്ന് വിശേഷിപ്പിച്ച അനുഗൃഹീത പ്രഭാഷകൻ ഡോ.എം.പി അബ്‌ദുസമദ് സമദാനി എം.പി ഇന്ന് ഫെബ്രുവരി 21ന് ശനിയാഴ്ച രാത്രി 8.30ന് ദുബൈ അൽബറാഹ വിമൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ പ്രഭാഷണം നിർവ്വഹിക്കും.
‘കുടുംബം: മാനവത്വത്തിന്റെ അടിസ്ഥാനം’ എന്ന വിഷയത്തിലാണ് പ്രഭാഷണം.
യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ പ്രഖ്യാപിച്ച ‘2026 കുടുംബ വർഷം’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് Resource and Intellect Learning Initiative (RAIN) എന്ന സാംസ്‌കാരിക കൂട്ടായ്മ ബഹുസ്വരതയുടെ അംബാസഡറായ സമദാനി സാഹിബിന്റെ പ്രഭാഷണം സംഘടിപ്പിക്കുന്നത്
മതവും ശാസ്‌ത്രവും കലയും സാഹിത്യവും രാഷ്ട്രീയവുമെല്ലാം ഒരുപോലെ മധുരമാർന്ന വാക്കിൽ ഒരാളുടെ നാവിൽ നിന്നൊഴുകുന്നത് നമ്മൾ കണ്ടത് സമദാനി സാഹിബിന്റെ പ്രഭാഷണത്തിലാണ്.
കോട്ടക്കൽ സർഹിന്ദ് നഗറിലും കോഴിക്കോട്ടെ സ്റ്റേഡിയം ഗ്രൗണ്ടിലും കടപ്പുറത്തും നക്ഷത്രങ്ങളുടെ തിളക്കത്തിൽ ജനലക്ഷങ്ങൾ ആ വചനാമൃതം ശ്രവിച്ചതാണ്. അന്നത്തെ രാവുകൾ ഓർമകളിൽ ഇന്നും നിലാവെളിച്ചം പോലെ എന്നും സഹൃദയരിൽ പ്രകാശിച്ചുനിൽക്കുന്നു.
സമദാനിയുടെ റംസാൻ പ്രഭാഷണ പരമ്പരയായിരുന്ന ‘അതാണ് ഫാത്തിമ’ യും ‘മദീനയിലേക്കുള്ള പാത’ യും കേവലം പ്രഭാഷണത്തിനുള്ള ഒരു വിഷയവും ശീർഷകവുമല്ലെന്ന് സമദാനി സാഹിബിനെ അക്കാലം ശ്രവിച്ച ജാതി-മത-രാഷ്ട്രീയ ഭേദമന്യേയുള്ള ആബാലവൃദ്ധം ജനങ്ങളും ഓർക്കുന്നുണ്ടാകും.
പ്രവാചക വചനങ്ങളുടെയും, ദാർശനികതയുടെയും, ധാർമികതയുടെയും, സാമൂഹ്യ പ്രതിബദ്ധതയുടെയും അനിർവ ചനീയമായ അനുഭൂതിയാണത് ഓരോരുത്തർക്കും സമ്മാനിച്ചത്.
വീണ്ടുമൊരിക്കൽ റമദാൻ രാവിൽ സമദാനി സാഹിബിനെ കേൾക്കാൻ യുഎഇ പ്രവാസികൾക്ക് അവസരം വന്നിരിക്കുന്നു.
ഫെബ്രുവരി 21ന് ശനിയാഴ്ച രാത്രി 8.30ന് ദുബൈ അൽബറാഹയിലെ വിമൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് ഏറെ ആനുകാലിക പ്രസക്തിയുള്ള
“കുടുംബം: മാനവത്വത്തിന്റെ അടിസ്ഥാനം” എന്ന വിഷയത്തിലുള്ള
പ്രഭാഷണം നടക്കുക. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യമുണ്ടായിരിക്കും. പ്രഭാഷണ സ്ഥലത്തേക്ക് പ്രത്യേക യാത്രാ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ ധാർമിക ബോധന പ്രഭാഷണം ശ്രവിക്കാൻ ജാതി-മത-രാഷ്ട്രീയ-പ്രായ ഭേദമന്യേ ബഹുസ്വരത കാംക്ഷിക്കുന്ന യു എ യിലെ മുഴുവൻ പ്രവാസി മലയാളികളെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ലൊക്കേഷൻ :
https://maps.app.goo.gl/E4GPPpmnDwVjbcYcA
https://www.facebook.com/share/1AaRRdiBvS/?mibextid=wwXIfr
കടപ്പാട് : ഇസ്മായിൽ ഏറാമല FB

