ഷാർജ. ഡോ.കെ.എം.മഞ്ജുളയുട ഓർമക്കുറിപ്പുകളുടെ സമാഹാരമായ “സൌഹൃദപ്പടർപ്പിലെ വാക് സഞ്ചാരം” എന്ന കൃതിയുടെ പ്രകാശനം നടന്നു.പ്രവാസി ബുക്സിൻറെ ആഭിമുഖ്യത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടന്ന ചടങ്ങിൽ , ഔർ ഓൺ ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ ശ്രീവത്സൻ മുരുകർ ഷമിത സലീതിന് നൽകിക്കൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്. പ്രവീൺ പാലക്കീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ രഘുമാഷ് പുസ്തക പരിചയം നടത്തി. ദൃശ്യ ഷൈൻ, ജോർജ്ജ് വർഗീസ്, മിലി, അജി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഡോ.കെ.എം മഞ്ജുള മറുപടി പ്രസംഗം നടത്തി.
പുസ്തകം പ്രകാശനം ചെയ്തു.