ദുബായ് : കോഴിക്കോട് ബാർ അസോസിയേഷൻ മുൻ പ്രസിഡണ്ടും എഴുത്തുകാരനുമായ അഡ്വ. കെപി ബഷീറിന്റെ പുതിയ പുസ്തകമായ ” തീയിൽ കുരുത്തു ,തിടമ്പേറി ” എം എസ് എസ് ഹാളിൽ പ്രകാശനം ചെയ്തു.
യു എ ഇ യിലെ പ്രമുഖ സാമ്പത്തിക ഉപദേഷ്ടാവ് ഹസൻ ഉബൈദ് അൽ മറി പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ് ) യു എ ഇ പ്രസിഡന്റ് കെ കെ അഷ്റഫിന് ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിച്ചു.
യശഃശരീരനായ സാഹിത്യ കുലപതി എം ടി, ചരിത്രകാരൻ പ്രൊഫ .എം ജി എസ് നാരായണൻ, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മുൻ ഗോവ ഗവർണർ അഡ്വ.പി എസ ശ്രീധരൻ പിളള , കെ ഇ എൻ കുഞ്ഞഹമ്മദ്, എം എൻ കാരശ്ശേരി തുടങ്ങി ഇരുപതോളം പ്രമുഖരുടെ അഭിമുഖം ആധാരമാക്കിയുള്ള അവരുടെ സംക്ഷിപ്ത ജീവചരിത്രമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഡോ.സെബാസ്റ്റിയൻ പോൾ ആണ് പുസ്തകത്തിന് അവതാരിക തയാറാക്കിയത്. കോഴിക്കോട് ജവഹർ പബ്ലികേഷൻസാണ് പ്രസാധകർ.
അഡ്വ.മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. യു എ ഇ യിലെ പ്രമുഖ അന്താരാഷ്ട്ര അഭിഭാഷകൻ ഡോ.ഹാനി ഹമൂദ് ഹെഗാഗ് മുഖ്യാതിഥിയായി പങ്കെടുത്തു.
എം എസ് എസ് സിക്രട്ടറി ഷജിൽ ഷൌക്കത്ത്, മോഹൻ എസ് വെങ്കിട്ട് , അൽ നിഷാജ് ഷാഹുൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അഡ്വ.അസീസ് തോലേരി സ്വാഗതം പറഞ്ഞു.
ഗ്രന്ഥ കർത്താവ് അഡ്വ.കെ.പി.ബഷീർ കൃതജ്ഞത പ്രസംഗം നടത്തി.
ഫോട്ടോ: അഡ്വ.കെ.പി.ബഷീറിൻ്റെ പുസ്തകം ” തീയിൽ കുരുത്തു ,തിടമ്പേറി ” ഹസൻ ഉബൈദ് അൽ മറി കെ കെ അഷ്റഫിന് നൽകി പ്രകാശനംചെയ്യുന്നു.









Leave a Comment