ദുബായ്: മെഹ്ഫിലിന്റെയും സൂഫി സംഗീതത്തിന്റെയും ആത്മാവുണർത്തുന്ന ഈണങ്ങളുമായി ‘ഖവാലി ഖയാൽ’ സംഗീത നിശ അടുത്ത ശനിയാഴ്ച (2025 ഡിസംബർ 20) ദുബായിൽ അരങ്ങേറും. ദുബായ് മംസാറിലെ ഫോക്ലോർ തീയറ്ററിൽ വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്ത പിന്നണി ഗായിക യുമ്ന അജിൻ, ഗായകരായ നാച്ചു കാലിക്കറ്റ്, ഇസ്മയിൽ തളങ്കര എന്നിവർ ഗാനങ്ങൾ ആലപിക്കും.
പരിപാടിയുടെ പോസ്റ്റർ പ്രകാശനം കഴിഞ്ഞ ദിവസം ദുബായിൽ നടന്നു. സാംസ്കാരിക പ്രവർത്തകൻ ബഷീർ തിക്കോടി, യാസിർ, സയാസി അക്കാദമി ഡയറക്ടർ സലാം, സംഗീത സംവിധായകൻ ആർ. എ. സഫീർ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ഷാജഹാൻ, രഞ്ജി നാരായണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബഷീർ തിക്കോടിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ‘ഖവാലി ഖയാൽ’ പ്രവാസ ലോകത്തെ സംഗീതപ്രേമികൾക്കായി ഖവാലിയുടെയും സൂഫി സംഗീതത്തിന്റെയും മനോഹരമായ വിരുന്നാണ് സമ്മാനിക്കുന്നത്. യാസിർ പരിപാടിയുടെ അവതാരകനായിരിക്കും. പ്രവേശനം സൗജന്യമാക്കിയിരിക്കുന്ന ഈ സംഗീത രാവ് ആസ്വാദകർക്ക് വേറിട്ടൊരു അനുഭവം പകരുമെന്ന് സംഘാടകർ അറിയിച്ചു.









Leave a Comment