തൃശൂര്‍: എക്സ്പ്രഷന്‍സ് മീഡിയ സംഘടിപ്പിച്ച മിസ് ആന്‍ഡ് മിസിസ് കേരള ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ സീസണ് 8 മല്‍സരത്തില്‍ ഡോ. മീനു പ്രസന്നന് -തൃശൂര്‍ മിസിസ് കേരളയായും ഷിഫാ ബാദുഷ -എറണാകുളം മിസ് കേരളയായും തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ പീഡിയാട്രിക് ഡെന്റല്‍ സ്പെഷലിസ്റ്റാണു ഡോ. മീനു.
ഹയാത്ത് റീജന്‍സിയില്‍ നടന്ന മിസ് കേരള, മിസിസ് കേരള ഗ്രാന്‍ഡ് ഫിനാലെ മല്‍സരങ്ങളില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 12 വീതം മല്‍സരാര്‍ത്ഥികളാണു പങ്കെടുത്തത്. മിസ് കേരള വിഭാഗത്തില്‍ സൂര്യ- മലപ്പുറം ഫസ്റ്റ് റണ്ണറപ്പും അംഗിത വയനാട് സെക്കന്‍ഡ് റണ്ണറപ്പുമായി. മിസിസ് കേരള മല്‍സരത്തില്‍ അഖില സോമരാജന് -തിരുവനന്തപുരം ഫസ്റ്റ് റണ്ണറപ്പും അശ്വതി മനോജ് -കാസര്‍കോട് സെക്കന്‍ഡ് റണ്ണറപ്പുമായി. ജേതാവായ തൃശൂരിന്റെ ഡോ മീനു പ്രസന്നനെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടു.
പ്രശസ്ത ചലച്ചിത്ര താരം സാധിക വേണുഗോപാല്‍, ബാംഗ്ലൂരിലെ പ്രശസ്ത മോഡലായ ആകാന്‍ഷ, ബിഗ് ബോസ് സീസണ് 6 താരം അഭിഷേക് എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
എക്സ്പ്രഷന്‍സ് മീഡിയ ചെയര്മാന് സി.എസ്. പിന്റോ, ഷോ ഡയറക്ടറും എക്സ്പ്രഷന്‍സ് മീഡിയ എംഡിയുമായ സുജിത ധനേഷ്, ബിഗ് ബോസ് സീസണ് 6 ജേതാവ് ജിന്റോ, സീരിയല്‍ താരം ശില്പ ശിവദാസ്, റോട്ടറി ക്ലബ് ഓഫ് തൃശൂര്‍ മെട്രോ പ്രസിഡന്റ് ജോസ് പുതുക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.









Leave a Comment