ദുബായ്: മലബാർ പ്രവാസി (യു എ ഇ) ആഭിമുഖ്യത്തിൽ നടനും, സംവിധായകനും, തിരക്കഥകൃത്തുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചിച്ചു.
മൊയ്ദു കുറ്റ്യാടി അധ്യക്ഷത വഹിച്ചു.
ജമീൽ ലത്തീഫ്,
ചന്ദ്രൻ കൊയിലാണ്ടി
നൗഷാദ് ഫെറോക്,
അഷ്റഫ് ടി പി കോഴിക്കോട്,
സുനിൽ കുമാർ, മുരളി കൃഷ്ണൻ,
അബ്ദുൾ നാസർ,
സ്വപ്നേഷ് എന്നിവർ ശ്രീനിവാസനെ അനുസ്മരിച്ചു സംസാരിച്ചു.
മലയാള ചലച്ചിത്ര മേഖലയിൽ കുടുംബ സദസ്സുകളെയും, ആബാല വൃദ്ധം ജനങ്ങളെയും ഒരുപോലെ ആകർഷിച്ച കാമ്പുള്ള തിരക്കഥകളുടെ സൃഷ്ടാവായിരുന്ന ശ്രീനിവാസന്റെ വിയോഗം കുടുംബ പ്രേക്ഷകർക്ക് തീരാ നഷ്ടമാണെന്ന് അനുശോചന പ്രമേയത്തിൽ അഭിപ്രായപ്പെട്ടു.
ഫോട്ടോ: മലബാർ പ്രവാസി സംഘടിപ്പിച്ച ശ്രീനിവാസൻ അനുസ്മരണത്തിൽ പങ്കെടുത്തവർ








Leave a Comment