

ദുബായ്: അൽ ഖുസൈസിലുള്ള മൂപ്പൻസ് മാളിലെ മൂപ്പൻസ് ക്ലിനിക്കിൽ, വിസിറ്റ് വിസയിൽ എത്തിയ തൊഴിൽ അന്വേഷകർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹെലോ ഫോക്സും ഇവൻടൈഡ്സും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പ്, ആരോഗ്യ സേവനങ്ങൾക്കൊപ്പം വിനോദ പരിപാടികളും ഒരുക്കി ശ്രദ്ധ നേടി.
വിസിറ്റ് വിസയിൽ ജോലി അന്വേഷിച്ചെത്തുന്നവർ പലപ്പോഴും ആരോഗ്യ സേവനങ്ങളിൽ നിന്ന് അകന്നു നിൽക്കേണ്ടി വരുന്ന സാഹചര്യത്തിൽ, ഇത്തരമൊരു സൗജന്യ മെഡിക്കൽ ക്യാമ്പ് അവർക്ക് വലിയ ആശ്വാസമായി. ആരോഗ്യ പരിരക്ഷയ്‌ക്കൊപ്പം വിനോദ പരിപാടികൾ കൂടി ഒരുക്കിയതോടെ, ഈ ക്യാമ്പ് ഒരു ഉത്സവ പ്രതീതി സൃഷ്ടിച്ചു.
പ്രവാസി മലയാളി സമൂഹത്തിൽ ഇത്തരം സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഡോ ഒമർ അൽ മർസൂകി മുഖ്യാതിഥിയായ ചടങ്ങിൽ, സലിം മൂപ്പൻ ഉദ്ഘടനം ചെയ്തു , അഷ്‌റഫ് ഫോൺ ഹബ് അധ്യക്ഷപദം അലങ്കരിച്ചു. ഷാജഹാൻ ഹെലോ ഫോക്സ് ആമുഖ പ്രഭാഷണം നടത്തി,

പ്രഭാഷകനും പണ്ഡിതനുമായ സിംസാറുൽ ഹഖ് ഹുദവി
റിയാസ് കിൽട്ടൻ,
മാധ്യമ പ്രവർത്തകരയ
എം സി എ നാസർ, നിബിൻ നവാസ്
തുടങ്ങി
ഹക്കീം കേൻസ്, ചാക്കോ ഊളകാടൻ, ഫൈസൽ റാസി, മുഅദ് എന്നിവർ ആശംസകൾ അർപ്പിച്ചു
മൊയ്ദ്ധീൻ കെ എം കെ, അമിയ, അനീഷ് കോട്ടപ്പുറം, സുബി നൗഷാദ്, ഷംനാദ്, ജിസ്ന, ഷാഫി, എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ ആരോഗ്യ ബോധവത്കരണ ക്ലാസ്സ്, സാംസ്‌കാരിക സദസ് സംഗീത പരിപാടി, ലഘു ഭക്ഷണ വിതരണം എന്നിവയും സംഘടിപ്പിച്ചു

പ്രോഗ്രാം കൺവീനവർ ഷഹൽ നന്ദി പറഞ്ഞു യാസിർ ഹമീദ് അവതാരകൻ ആയിരുന്നു