
ദുബായ്: ഹലോ ഫോൾക്‌സ്, ഈവൻടൈഡ്സ് സംയുക്താഭിമുഖ്യത്തിൽ യു എ ഇ യിൽ സന്ദർശക വിസയിൽ തൊഴിൽ തേടി എത്തി മാസങ്ങളായി വിസ പുതുക്കി കഴിയുന്ന ആളുകൾക്കിടയിൽ കൂടുതൽ ദുരിതം അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്കുള്ള പുതു വസ്ത്രങ്ങൾ വിതരണം ചെയ്തു.
ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫോൺ ഹബ് ആണ് വിഷു കോടികൾ നൽകിയത്.
ഫോൺഹബ് മാനേജിങ് ഡയറക്ടർ അഷ്‌റഫ് ഫോൺഹബ് പ്രതീകാത്മകമായി പ്രശസ്ത ട്രെയിനർ റിയാസ് ഹകീമിന് വസ്ത്രങ്ങൾ കൈമാറി.
ഈവൻ ടൈഡ്സ് മാനേജിങ് ഡയറക്ടർ യാസിർ ഹമീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹലോ ഫോൾക്‌സ് ഫൗണ്ടർ ഷാജഹാൻ എ പി അധ്യക്ഷത വഹിച്ചു.
സാമൂഹ്യ പ്രവർത്തകനും സംരംഭകനുമായ ചാക്കോ ഊളക്കാടൻ ഉദ്ഘടാനം നിർവ്വഹിച്ചു.
ഡോക്ടർ പോൾ പ്രഭാകർ മുഖ്യാതിഥിയായിരുന്നു. മലയിൽ മുഹമ്മദലി, വിഷു സന്ദേശം കൈമാറി.
അഭിലാഷ് രത്നാകരൻ, അബ്ദുൽ സലാം (സയാസി), സുനിൽ നമ്പ്യാർ, ഹകീം വാഴയിൽ, ഷമീർ മാലൂർ, ഷിഹാമ്പ്പട്ടാമ്പി , ശിഹാബ് മാക്സ്, ഷൈല, സത്യൻ, നിച്ചു, ഷീജ, ഷഫീക് എന്നിവർ സംസാരിച്ചു.
ഈവൻ ടൈഡ്സ് മാനേജിങ് ഡയറക്ടർ യാസിർ ഹമീദ് സ്വാഗതവും മുഹാദ് കെ കെ നന്ദിയും പറഞ്ഞു.
തുടർന്ന് സന്ദർശക വിസയിൽ ഉള്ളവർക്കായി റിയാസ് ഹകീം പരിശീലന ക്‌ളാസ്സ് നടത്തി.
ഫിറോസ് പയ്യോളി, യൂസഫ് പാനൂർ എന്നിവരുടെ നേതൃത്വത്തിൽ സംഗീത പരിപാടിയും വിഷുപ്പായസ വിതരണവും നടന്നു.
ഫോട്ടോ: ഈവൻ ടൈഡ്സ് ആഭിമുഖ്യത്തിൽ സന്ദർശക വിസയിൽ തൊഴിൽ തേടി എത്തിയവർക്ക് വിഷുക്കോടി വിതരണം ചെയ്തപ്പോൾ.