ഫ്രീ മെഡിക്കൽ ക്യാമ്പ്- ഓർഗനൈസിംങ്ങ് കമ്മിറ്റി രൂപീകരിച്ചു.

ദുബായ് : ഹലോ ഫോക്സും, ഇവന്റൈഡ്സും, മൂപ്പൻസ് ക്ലിനിക്കും സംയുക്തമായിട്ട്  സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ 

ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം നടന്നു. 

ചടങ്ങ് മൂപ്പൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ സലീം മൂപ്പൻ ഉദ്ഘാടനം ചെയ്തു.

ഫോൺ  ഹബ് അഷ്റഫ് അദ്യക്ഷത വഹിച്ച യോഗത്തിൽ ഹല്ലോഫോക്സ് സ്ഥാപകനായ ഷാജഹാൻ ആ മുഖപ്രസംഗം നടത്തി.  

ഐ.പി.എ ചെയർമാനും കില്ടൺസ് ഗ്രൂപ്പ് സ്ഥാപകനുമായ റിയാസ് കില്ടൺ, അബ്ദുള്ള  നൂറുദ്ദീൻ, ചാക്കോ ഓലക്കാടൻ, ഹക്കീം , 

ബെല്ലോ ബഷീർ, ഡോ. ലിനോയ് ,നിബിൻ നവാസ് തുടങ്ങിയ പ്രമുഖരും സന്നിഹിതരായിരുന്നു. 

മുഖ്യാതിഥികളായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ ഷഫീൽ കണ്ണുർ, അബ്ദുൽ റഹ്മാൻ കലത്തിൽ, വാഹിദ് എന്നിവർ പങ്കെടുത്തു. 

വരുന്ന മെയ് 10-)0 തീയതി (ഞായറാഴ്ച) രാവിലെ 8- മണി മുതൽ 1 – മണി വരെ  നടത്തുന്ന  ഫ്രീ  മെഡിക്കൽ ക്യാമ്പിന്റെ വിജയകരമായ 

നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ യോഗത്തിൽ രൂപീകരിച്ചു. കോർ കമ്മിറ്റി, പ്രോഗ്രാം കോർഡിനേഷൻ കമ്മിറ്റി, 

ഫുഡ് കമ്മിറ്റി, മീഡിയ കമ്മിറ്റി, സ്പോൺസർഷിപ്പ് ടീം, രജിസ്ട്രേഷൻ ടീം, ട്രാൻസ്‌പോർട്ടേഷൻ ടീം, ഫിനാൻസ് കമ്മിറ്റി,

വോളണ്ടിയർ ടീം തുടങ്ങിയവയ്ക്ക് ഭാരവാഹികളെയും അംഗങ്ങളെയും തിരഞ്ഞെടുത്തു.

ഇവന്റൈഡ്സ് ഡയറക്ടർ യാസിർ ഹമീദ് സ്വാഗതവും, മുഹാദ് നന്ദിയും പറഞ്ഞു. 

Posted by Sajid Grace