
തിരുവനന്തപുരം: വി ഡി സതീശൻ കേരളത്തിന്റെ 13 ആം മുഖ്യമന്ത്രിയാവും.
വൈകിട്ട് ലോക്‌ഭവനിൽ ഗവർണ്ണർ രാജേന്ദ്ര അർലേക്കറെ കണ്ടു MLA മാരുടെ പിന്തുണ അറിയിച്ചു. കേരള പ്രദേശ് കോൺഗ്രസ്സ് പ്രസിഡന്റ് സണ്ണി ജോസഫ്, കേരളത്തിന്റെ ചുമതലയുള്ള AICC സിക്രട്ടറി ദീപ ദാസ് മുൻഷി എന്നിവരോടൊപ്പമാണ് നിയുക്ത മുഖ്യമന്ത്രി ഗവർണറെ കാണാനെത്തിയത്.
തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതീജ്ഞ ചെയ്തു അധികാരമേൽക്കും.
പുതിയ മന്ത്രി സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച ആയിരിക്കും.
ഇതിനിടെ പുതിയ നിയമസഭയിലെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി പിണറായി വിജയനെ സി പി എം തെരഞ്ഞെടുത്തു.